പത്തനംതിട്ട: കഴിഞ്ഞ ഒന്‍പത് വര്‍ഷമായി കേരളാ പോലീസിനെ ക്രിമനല്‍വല്‍ക്കരിച്ചു എന്നതാണ് പിണറായി ഗവണ്‍മെന്‍റിന്‍റെ നേട്ടമെന്നും അത് ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സേനയില്‍ ഉണ്ടാക്കുമെന്നും കെ.പി.സി.സി രാഷ്ട്രീയകാര്യസമതി അംഗം ആന്‍റോ ആന്‍റണി എം.പി പറഞ്ഞു. കുന്നംകുളം പോലീസ് സ്റ്റേഷനില്‍ സുജിത് എന്ന കോണ്‍ഗ്രസ് നേതാവിനെ തല്ലിചതച്ച പോലീസുകാരെയും കേരളാ പോലീസിലെ ക്രിമിനലുകളെയും സര്‍വ്വീസില്‍ നിന്നും പിരിച്ചുവിടണമെന്ന് ആവശ്യപ്പെട്ട് കെ.പി.സി.സി യുടെ ആഹ്വാന പ്രകാരം പത്തനംതിട്ട പോലീസ് സ്റ്റേഷനു മുന്നില്‍ നടത്തിയ പ്രതിഷേധ സദസ്സ് ഉത്ഘാടനം ചെയ്തു