ക്രമസമാധാനപ്രശ്നങ്ങൾ ഉണ്ടാകുന്ന സാഹചര്യങ്ങളിൽ അക്രമാസക്തരാകുന്ന ജനക്കൂട്ടത്തെ പിരിച്ചുവിടാനുള്ള ഘട്ടം ഘട്ടമായ വിവിധനിയമനടപടികൾ പ്രദർശിപ്പിച്ച് ജില്ലാ പൊലീസ് സേനയുടെ മോക് ഡ്രിൽ നടന്നു.രണ്ടു ദിവസമായി ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർക്കായി അടൂർ കെ എ പി മൂന്നാം ബറ്റാലിയൻ പരേഡ് ഗ്രൗണ്ടിൽ നടന്നുവന്ന മോബ് ഓപ്പറേഷൻ പരിശീലനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. എക്സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അനുമതിയോടെയുള്ള ഓരോ പോലീസ് നടപടികളുടെയും പ്രദർശനമാണ് നടന്നത്. ജില്ലാ പോലീസ് മേധാവി ആർ ആനന്ദ് ഉത്ഘാടനം ചെയ്തു.