പെരിങ്ങോട്ടുകര താന്ന്യം സ്വദേശി വിയ്യത്ത് വീട്ടിൽ 20 വയസുള്ള സെമീം, കരുവന്നൂർ പുത്തൻതോട് സ്വദേശി പേയിൽ വീട്ടിൽ 21 വയസുള്ള അഭിജിത്ത് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. പെരിങ്ങോട്ടുകര സ്വദേശിയായ 15 വയസുള്ള കുട്ടി തന്റെ സുഹൃത്തുക്കളോട് പ്രതികളുമായി സൗഹൃദത്തിലേർപ്പെടരുത് എന്ന് പറഞ്ഞതിലുള്ള വൈരാഗ്യത്താലാണ് രണ്ട് പ്രതികളും നിയമവുമായി പൊരുത്തപ്പെടാത്ത ഒരു കുട്ടിയും ചേർന്ന് പരാതിക്കാരനായ കുട്ടിയെ ക്രൂരമായി മർദ്ദിച്ചത്