ചൊവ്വൂർ സ്വദേശി എലുവത്തിങ്കൽ വീട്ടിൽ 72 വയസ്സുള്ള ഫ്രാൻസിസിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയായിരുന്നു അപകടം നടന്നത്. ചൊവ്വലൂർ പടിയിലുള്ള ബേക്കറിക്ക് മുൻവശത്ത് കാറിൽ നിന്നും ഇറങ്ങി റോഡ് മുറിച്ചുകടക്കവേ ബൈക്കിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് വീണ് പരിക്കേറ്റ ഫ്രാൻസിസിനെ ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ കുന്നംകുളം മലങ്കര ആശുപത്രിയിൽ പ്രവേശിപ്പിച്ചു