തോട്ടയ്ക്കാട് സ്വദേശിനി ബിനീറ്റ, ചെന്നൈ സ്വദേശികളായ ഐശ്വര്യ, ജനനി ജീപ്പ്‌ഡ്രൈവര്‍ വാഗമണ്‍ സ്വദേശി ഉണ്ണി എന്നിവര്‍ക്കാണ് പരുക്കേറ്റത്. വാഗമണ്ണില്‍ നിന്നും കമ്പിപ്പാലം വ്യൂ പോയന്റ് പ്രദേശം കാണാന്‍ പോയതായിരുന്നു സംഘം. അമിത വേഗതയിലായിരുന്നു ജീപ്പെന്ന് പ്രദേശവാസികള്‍ പറഞ്ഞു. വ്യൂ പോയന്റിന് സമീപത്ത് വെച്ച് ജീപ്പ് നിയന്ത്രണം വിടുകയായിരുന്നു. പരിക്കേറ്റവരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു. ജീപ്പില്‍ വിനോദ സഞ്ചാരികളായ 3 സ്ത്രീകള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്. വാഗമണ്ണിലെ ഓഫ് റോഡ് ജീപ്പുകള്‍ നിരന്തരം അപകടം ഉണ്ടാക്കുന്നതായും പരാതി ഉണ്ട്.