പെരുമ്പാവൂരിലെ സ്വകാര്യ ലോഡ്ജ്ജിന്റെ മുറ്റത്ത് യുവാവ് മരിച്ച നിലയിൽ. ഏകദേശം 45 വയസ്സ് തോന്നിക്കുന്ന മലയാളിയാണ് മരിച്ചത്. ആളെ തിരിച്ചറിഞ്ഞിട്ടില്ല. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപത്ത് അനുപമ ലോഡ്ജിന്റെ ആളൊഴിഞ്ഞ മുറ്റത്താണ് മൃതദേഹം കിടക്കുന്നത്. തലയുടെ പിൻഭാഗത്തും ചെവികളിലും ചോരപ്പാടുകൾ ഉണ്ട്. കഴിഞ്ഞ അഞ്ചുദിവസമായി ഈ ലോഡ്ജ് അവധിയാണ്. ആളുകൾ സഞ്ചരിക്കാത്ത ഭാഗത്ത് മൃതദേഹം കണ്ടെത്തിയത് ദുരൂഹതകൾ വർദ്ധിപ്പിക്കുന്നു. പെരുമ്പാവൂർ പോലീസ് സിസിടിവികൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു.