മരം മുറി വിവാദത്തിൽ പാലക്കാട് നഗരസഭയിൽ ഡിവൈഎഫ്ഐ പ്രതിഷേധം. കാലവർഷത്തിന്റെ പശ്ചാത്തലത്തിൽ അപകടസാധ്യതയുള്ള മരങ്ങൾ മുറിച്ചു നീക്കാനുള്ള ഉത്തരവിന്റെ മറവിൽ തേക്കുമരം മുറിച്ച് നീക്കാൻ ശ്രമിച്ചു എന്ന് ആരോപിച്ചാണ് ഡിവൈഎഫ്ഐ പാലക്കാട് നഗരസഭയിൽ പ്രതിഷേധം നടത്തിയത്.