തെന്മല ഉറുകുന്ന് ഹോളിക്രോസ് പള്ളിക്ക് സമീപമാണ് കണ്ടെയ്നർ ലോറി നിയന്ത്രണംവിട്ട് മറിഞ്ഞത്. നിയന്ത്രണം വിട്ട ലോറി ദേശീയപാതയിൽ നിന്നും പഴയ റോഡിലേക്ക് മറിയുകയായിരുന്നു. ചെറിയ വ്യത്യാസത്തിലാണ് ലോറി കല്ലടയാറ്റിൽ പതിക്കാതെ വലിയ അപകടം ഒഴിവായത്. അപകട സമയം വാഹനത്തിൽ ഉണ്ടായിരുന്ന ഡ്രൈവർ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. സമീപ പള്ളിയിൽ എത്തിയ വിശ്വാസികളും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.പോലീസ് സ്ഥലത്തെത്തി പ്രാഥമിക നടപടികൾ സ്വീകരിച്ചു.