പാണത്തൂർ-കാഞ്ഞങ്ങാട് കെഎസ്ആർടിസി ബസ്സിലെ കണ്ടക്ടർ ജോലിക്കിടയിൽ കുഴഞ്ഞുവീണ മരിച്ചു. പാണത്തൂർ ചിറംകടവ് സ്വദേശി സുനീഷ് എബ്രഹാം ആണ് 44 മരിച്ചത്. പുലർച്ചെ പാണത്തൂരിൽ നിന്നും കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ബസ്സിലെ കണ്ടക്ടറായിരുന്നു സുനീഷ്.ബസ് കോളിച്ചാലിൽ എത്തിയപ്പോൾ കുഴഞ്ഞ് വീഴുകയായിരുന്നു ഉടനെ ഡ്രൈവറും ബസ്സിൽ യാത്ര ചെയ്തിരുന്ന സാമൂഹിക പ്രവർത്തകൻ ഷിബു പാണത്തൂർ ചേർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.