ചതയദിനാഘോഷത്തോടനുബന്ധിച്ച് ആലുവ ടൗണിൽ നാളെ ഉച്ചക്ക് 2 മണിമുതൽ ഗതാഗത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി റൂറൽ പോലീസ് മേധാവി ഉത്തരവ് ഇറക്കി. ഘോഷയാത്ര സമയത്ത് പമ്പ് ജംഗ്ഷനിൽ നിന്നും ബാങ്ക് ജംഗ്ഷൻ ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്നതല്ല. ഗവ. ഹോസ്പിറ്റൽ ഭാഗത്തു നിന്നും റെയിൽവേ സ്റ്റേഷൻ– പമ്പ് ജംഗ്ഷൻ ഭാഗത്തേക്ക് വാഹനങ്ങൾ കടത്തിവിടുന്നതല്ല. പെരുമ്പാവൂർ പ്രെവറ്റ് റൂട്ടിൽനിന്നും വരുന്ന വാഹനങ്ങൾ പവർ ഹൗസ് ജംഗ്ഷനിൽ നിന്നും നേരെ ഗവ. ഹോസ്പിറ്റൽ റോഡിലൂടെ കടന്നു പോകേണ്ടതാണ്.