Download Now Banner

This browser does not support the video element.

തൃശൂർ: ട്രെയിനിൽ നിന്ന് തലയിട്ട് നോക്കി, ഒല്ലൂരിൽ പോസ്റ്റിൽ തലയിടിച്ച് യുവാവിന് ഗുരുതര പരിക്ക്

Thrissur, Thrissur | Aug 25, 2025
പോസ്റ്റിൽ തലയിടിച്ച  യുവാവ് ട്രെയിനിന് അകത്തേക്ക് തെറിച്ചുവീണു. ചവിട്ടുപടിയിൽ  നിന്ന് ഡോറിലൂടെ പുറത്തേക്ക് തലയിട്ടു നോക്കിയപ്പോൾ ആയിരുന്നു അപകടം. പരിക്കേറ്റ യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. കന്യാകുമാരി - പൂനെ ട്രെയിനിൽ ജനറൽ കമ്പാർട്ട്മെന്റിൽ ഇന്ന് വൈകിട്ട് അഞ്ചു മണിയോടെയായിരുന്നു  സംഭവം. ട്രെയിൻ തൊട്ടടുത്ത സ്റ്റേഷൻ ആയ  തൃശ്ശൂരിൽ എത്തിയതോടെ  റെയിൽവേ പോലീസ് യുവാവിനെ ആശുപത്രിയിലേക്ക് മാറ്റി.
Read More News
T & CPrivacy PolicyContact Us