Thiruvananthapuram, Thiruvananthapuram | Aug 26, 2025
ആര്യനാട് പഞ്ചായത്ത് വാർഡ് മെമ്പർ ജീവനൊടുക്കിയ നിലയിൽ. ആര്യനാട് - കോട്ടയ്ക്കകം വാർഡ് മെമ്പറായ ശ്രീജയാണ് മരിച്ചത്. ഇന്നു രാവിലെ വീട്ടിൽ വെച്ച് ആസിഡ് കുടിക്കുകയായിരുന്നു. കോൺഗ്രസ് വാർഡ് അംഗമാണ്. റബ്ബർ ഷീറ്റ് ന് വീട്ടിൽ സൂക്ഷിച്ചിരുന്ന ആസിഡാണ് കുടിച്ചത്. മകളാണ് ആസിഡ് കുടിച്ച നിലയിൽ ശ്രീജയെ കാണുന്നത്. ഇത് കണ്ട വീട്ടുകാർ ഉടൻ തന്നെ ആര്യനാട് പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കടുത്ത സാമ്പത്തിക പ്രശ്നമാണ് ജീവനൊടുക്കുന്നതിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം.