ഇന്ന് വൈകുന്നേരം 4 മണിയോടെയാണ് അപകടമുണ്ടായത്. ഇഞ്ചപ്പാറക്കൽ സ്വദേശിയായ ജോസ് (42), മാനങ്ങാടി അനീഷ് (45) എന്നിവർക്കാണ് പരിക്കേറ്റത്. രണ്ട് കാറുകളും രണ്ട് ബൈക്കുകളും ആണ് കൂട്ടിയിടിച്ചത്. ഒരു കാറിന്റെ മുൻഭാഗം തകർന്നിട്ടുണ്ട്. അപകടത്തിൽ പെട്ടവരെ നാട്ടുകാർ ഓടി കൂടിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.