മൊഗ്രാൽപുത്തൂർ ദേശീയപാതയിൽ ക്രെയിൻ പൊട്ടിവീണ് രണ്ട് തൊഴിലാളികൾ മരിച്ചു. വടകര സ്വദേശികളായ അക്ഷയ് 30, അശ്വിൻ 26 എന്നിവരാണ് മരിച്ചത്. അക്ഷയ് കുമ്പള സഹകരണ ആശുപത്രിയിലേക്കുള്ള വഴിയിലും അശ്വിൻ മംഗളൂരുവിലെ ആശുപത്രിയിൽ ഉച്ചയ്ക്ക് 2 മണിയോടെയുമാണ് മരിച്ചത്.വ്യാഴാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം നടന്നത്.