ശ്രീനാരായണ ഗുരു ജയന്തിയുടെ ഭാഗമായി ആലുവ അദ്വൈത ആശ്രമത്തിൽ സ്ഥാപിച്ച കൊടിയും ബോർഡുകളും നശിപ്പിച്ചതായി പരാതി.ആലുവ നഗരസഭ ഉദ്യോഗസ്ഥർക്കെതിരെയാണ് പരാതി ഉയർന്നത്.മഠത്തിന് അകത്ത് സ്ഥാപിച്ച കൊടിയും ബോർഡുകളും ഉദ്യോഗസ്ഥർ അഴിച്ച് നിലത്തെറിഞ്ഞു നശിപ്പിച്ചതായി ആണ് പരാതി.മഠത്തിന്റെ ഭൂമിയിലാണ് ബോർഡുകൾ സ്ഥാപിച്ചത് എന്ന് അറിയിച്ചിട്ടും നഗരസഭ ജീവനക്കാർ അത് കേൾക്കാൻ തയ്യാറാകാത്തതായി മഠാധിപതി പരാതിപ്പെട്ടു. ഇന്ന് ഉച്ചയ്ക്ക് നടന്ന സംഭവത്തിന്റെ വീഡിയോ വൈകിട്ട് അഞ്ചുമണിയോടെ പുറത്തു വന്നു