അപകടം പതിവായ കെ എസ് ടിപി റോഡിൽ ഒരു ജീവൻ കൂടി പൊലിഞ്ഞു. കെ എസ് ടി പി റോഡ് കണ്ണപുരത്ത് നടന്നു പോവുകയായിരുന്ന മധ്യവയസ്കൻ ലോറിയിടിച്ച് മരണപ്പെട്ടു. കണ്ണപുരം റെയിൽവേ സ്റ്റേഷനു സമീപത്തെ മാടവളപ്പിൽ ഹൗ സിലെ കെ വി രാഘവൻ ആണ് മരണപ്പെട്ടത്. 59 വയസായിരുന്നു.ഞായറാഴ്ച്ച രാവിലെ 7.30 ഓടെയാ യിരുന്നു സംഭവം. കണ്ണപുരം റെയിൽവേ സ്റ്റേഷൻ ഭാഗത്തു നിന്നു ചെറുകുന്ന് തറ ഭാഗത്തേക്ക് റോഡ രികിലൂടെ നടന്നു പോവുകയായിരുന്ന രാഘവനെ പിറകിൽ നിന്ന് തമിഴ്നാട് രജിസ്ട്രേഷനിലുള്ള ലോ റി വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തി ൽ ഗുരുതരമായി പരിക്കേറ്റ രാഘവന ഉടൻ പരിയാ രം ഗവ. മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു