പുത്തൂർ ചുങ്കത്തറ വില്യത്ത് പുത്തൻവീട്ടിൽ അനിത മോൾ ആണ് മരണപ്പെട്ടത്.പാങ്ങോട് കശുവണ്ടി ഫാക്ടറി ജംഗ്ഷനിൽ ഉള്ള വാടക കെട്ടിടത്തിൽ വെച്ചാണ് വിഷം ഉള്ളിൽ ചെന്നത്.അവശ നിലയിലായ യുവതിയെ കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു.പുത്തൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്തു വരികയായിരുന്നു യുവതി. സംഭവത്തിൽ കേസെടുത്തു അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.