മുഖ്യപ്രതി മാത്യൂസ് കൊല്ലപ്പള്ളി ഉള്‍പ്പെടെ നാല് പേരാണ് അറസ്റ്റിലായത്. ബംഗുളുരുവില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം പ്രതികളെ പിടി കൂടിയത്. കഴിഞ്ഞ ദിവസം അര്‍ദ്ധരാത്രിയോടെ തൊടുപുഴ പോലീസ് സ്റ്റേഷനില്‍ എത്തിച്ച പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി. പ്രതികള്‍ക്കെതിരെ വധശ്രമം അടക്കമുള്ള വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. പ്രതികളുടെ വാഹനവും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ശനിയാഴ്ച്ച വൈകിട്ട് ആറരയോടെ തൊടുപുഴ മങ്ങാട്ടുകവലയില്‍ വച്ചാണ് അക്രമം നടന്നത്. അഞ്ചംഗ സംഘം കാറിനുള്ളില്‍ ആയിരുന്ന ഷാജന്റെ മൂക്കിലും ശരീരത്തിലും തുടരെ ഇടിക്കുകയായിരുന്നെന്നാണ് പരാതി.