ഇതുമായി ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥര്‍ പ്രദേശത്ത് മുമ്പ് പരിശോധന നടത്തുകയും നീക്കേണ്ടുന്ന മണ്ണ് സംബന്ധിച്ച് കണക്കെടുക്കുകയുമൊക്കെ ചെയ്തിരുന്നു. കുറച്ച് മണ്ണ് നീക്കുകയും ചെയ്തു. നിര്‍മ്മാണ ജോലികള്‍ വൈകാതെ ആരംഭിക്കുമെന്നായിരുന്നു പ്രദേശവാസികളുടെ പ്രതീക്ഷ. എന്നാല്‍ തുടര്‍ നടപടികള്‍ ഇഴഞ്ഞതോടെ റോഡരികില്‍ ഇടിഞ്ഞ് കിടക്കുന്ന മണ്ണ് ഒലിച്ചിറങ്ങി റോഡിന് മധ്യഭാഗം വരെയെത്തുന്ന സ്ഥിതിയാണ്. മഴ കുറയുന്ന മുറക്ക് മണ്ണ് നീക്കാനാവശ്യമായ നടപടി സ്വീകരിക്കുമെന്നാണ് അധികൃതരുടെ വിശദീകരണം.