ഓണാഘോഷങ്ങളുടെ ഭാഗമായി യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിൽ സംഘടിപ്പിച്ച മെഗാ ഡ്രോൺ ഷോ കാണികളിൽ ഒരേസമയം കൗതുകവും വിസ്മയവും പടർത്തി. ആധുനിക സാങ്കേതിക വിദ്യയുടെ സാധ്യതകൾ പ്രയോജനപ്പെടുത്തി അവതരിപ്പിച്ച 20 മിനിറ്റ് ദൈർഘ്യമുള്ള വിസ്മയാവിഷ്‌ക്കാരം തലസ്ഥാന വാസികൾ ആവേശത്തോടെയാണ് കണ്ടുനിന്നത്.