ധർമ്മസ്ഥല ക്ഷേത്രത്തിനെതിരെ വ്യാജ തെളിവുകളും ആരോപണങ്ങളും ഉന്നയിച്ച് തകർക്കാൻ ശ്രമിച്ച സംഭവത്തിൽ യൂട്യൂബറായ മനാഫിനെ അറസ്റ്റ് ചെയ്യണമെന്നും കേരളത്തിൽ അന്വേഷണം നടത്തി ഇതിനകത്തെ ഗൂഢാലോചന പുറത്തുകൊണ്ടുവരണമെന്നും ബിജെപി മേഖല പ്രസിഡന്റ് അഡ്വ. ശ്രീകാന്ത് ബിജെപി ജില്ല ആസ്ഥാനത്ത് ഞായറാഴ്ച രാവിലെ നടന്ന പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ബിജെപി ജില്ലാ പ്രസിഡന്റ് എംഎൽ അശ്വിനി മേഖലജനറൽ സെക്രട്ടറി സുധാമ ഗോസാഡ തുടങ്ങിയവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു