വധശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയും റൗഡി ഹിസ്റ്ററി ഷീറ്റിൽ ഉൾപ്പെട്ടയാളുമായ യുവാവിനെ വെട്ടു കേസിൽ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. അരുവാപ്പുലം അക്കരക്കാiപ്പടി കുളമാംകൂട്ടത്തിൽ വീട്ടിൽ ബിജു സമുവൽ ( 43) ആണ് പിടിയിലായത്. അരുവാപ്പുലം അക്കരക്കാലപ്പടി ഒഴിഞ്ഞകോട്ടു മണ്ണിൽ വീട്ടിൽ കെ കലേഷി (38) നാണ് കത്തികൊണ്ടുള്ള ആക്രമണത്തിൽ കഴുത്തിലും കൈക്കും പരിക്കേറ്റത്. കോന്നിയിലെ സ്വകാര്യ ആശുപത്രിയിൽ ഇയാൾ ചികിത്സയിലാണ്