പത്തനംതിട്ട: ആറൻമുള വിമാനത്താവള പദ്ധതിപ്രേദശത്ത് കുടിൽകെട്ടി താമസിപ്പിച്ചവരെ സി. പി. എം വഞ്ചിച്ചതായി കെ.പി .സി. സി ജനറൽ സെക്രട്ടറി പഴകുളം മധു വാർത്ത സമ്മേളനത്തിൽ പറഞ്ഞു. 1200 ഓളം കുടുംബളെയാണ്ഇവിടെ സി. പി .എം കുടിൽകെട്ടി താമസിപ്പിച്ചത്. അതിൽ 30 ഓളം കുടുംബങ്ങൾ മാത്രമാണിപ്പോഴുള്ളത്. ഓണക്കാലത്ത് വലിയ ദുരിതമാണവർ അനുഭവിക്കുന്നത് . ഇത് സംബന്ധിച്ച് മനുഷ്യാവകാശ കമ്മീഷനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്നും അദ്ദേഹം പറഞ്ഞു.