കൈക്കൂലി പണവുമായി കണ്ണൂർ ആർ.ടി ഓഫി സിലെ സീനിയർ സൂപ്രണ്ട് മഹേഷ് പിടിയിലായ സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് വിജിലൻസ് ഉദ്യോഗസ്ഥർ വെള്ളിയാഴ്ച്ച വൈകിട്ട് 5 ഓടെ അറിയിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് വിജിലൻസ് സ്പെഷൽ സെൽ ഡിവൈ.എസ്.പി സുരേഷും സംഘവും മഹേഷിനെ പിടികൂടിയത്. റോഡിൽ വാഹനം തടഞ്ഞാണ് ഇയാളെ പിടികൂടി യത്. പരിശോധനയിൽ കാറിൽനിന്ന് 32,000 രൂപ കണ്ടെടു ത്തു. ഈ പണത്തിന് രേഖയുണ്ടായിരു ന്നില്ല. ഏജന്റുമാർ മുഖേന കൈക്കൂലിയായി കൈ പ്പറ്റിയതാണ് പണമെന്നാണ് വിവരം.