പാലിയേക്കരയിൽ വീണ്ടും ടോൾ നിരക്ക് വർദ്ധിപ്പിച്ചു. ഒരു ഭാഗത്തേക്കുള്ള യാത്രയ്ക്ക് അഞ്ച് മുതൽ 15 രൂപ വരെയാണ് വർധിപ്പിച്ചിരിക്കുന്നത്. സെപ്റ്റംബർ ഒന്നു മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരും. ഹൈക്കോടതി നിർദേശത്തെ തുടർന്ന് സെപ്റ്റംബർ 9 വരെ ടോൾ പിരിവ് നിർത്തിവെച്ചിരിക്കുകയാണ്. 10 മുതൽ ടോൾ പിരിവ് പുനരാരംഭിക്കുമ്പോൾ പുതിയ നിരക്കിലാണ് ടോൾ ഈടാക്കുക.