എതിർതോട് ഗൃഹനാഥനെ നടപ്പാതയിലെ വെള്ളത്തിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി. പാടി കവരംകോട് നാരായണ നായിക്കാണ് 69 മരിച്ചത്.എതിർതോട് ജംഗ്ഷന് സമീപം മഴക്കാലത്ത് വെള്ളം ഒഴുകിപ്പോകുന്ന നടപ്പാതയിലാണ് വീണ് കിടക്കുന്ന നിലയിൽ കണ്ടത്. രാവിലെ 9ന് വീട്ടിൽ നിന്ന് പോയ ഇദ്ദേഹത്തെ ഉച്ചയോടെയാണ് വീണു കിടക്കുന്നതായി കണ്ടത്. വിദ്യാ നഗർ പോലീസ് സ്ഥലത്തെത്തി മൃതദേഹം കാസർകോഡ് ജില്ലാ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി