ഉപ്പള റെയിൽവേ സ്റ്റേഷൻ റോഡിലെ ബഹുനില ഷോപ്പിംഗ് കോംപ്ലക്സിലാണ് വെള്ളിയാഴ്ച ഉച്ചയോടെ തീപിടിത്തം ഉണ്ടായത്. കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന മാസ്റ്റർ കമ്പ്യൂട്ടേഴ്സിലാണ് തീ പിടുത്തം ഉണ്ടായത്. ഉപ്പളയിൽ നിന്നും അഗ്നി രക്ഷാ സേനയെത്തി ഏറെനേരത്തെ പരിശ്രമത്തിന് ശേഷം തീ അണയ്ക്കുകയായിരുന്നു.