മേലൂർ കുന്നപ്പിള്ളി പനങ്ങാടൻ വീട്ടിൽ 24 വയസ്സുള്ള അഭിനവിനേയാണ് കൊരട്ടി പോലീസ് അറസ്റ്റ് ചെയ്തത്. കൊരട്ടി സ്കൂൾ പരിസരത്ത് ഇന്നാണ് ഇയാളെ ഒരു കിലോ 155 ഗ്രാം കഞ്ചാവുമായി പിടികൂടിയത്. വിദ്യാർത്ഥികൾക്കും മറ്റു ആവശ്യക്കാർക്കും വിതരണം ചെയ്യുന്നതിനായാണ് ഇയാൾ കഞ്ചാവ് സൂക്ഷിച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.