സ്വരാജ് റൗണ്ടിലെ സിപിഎം ഫ്ലക്സുകൾ യൂത്ത് കോൺഗ്രസ് പ്രവർത്തകർ വലിച്ചുകീറി. ഇതോടെ മാർച്ച് നായ്ക്കനാലിൽ വെച്ച് പോലീസ് തടഞ്ഞു. തുടർന്ന് പോലീസുകാരുമായി പ്രവർത്തകർ ഉന്തും തള്ളും ഉണ്ടായി. പിന്നീട് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഇതോടെ പോലീസ് ഇവരെ ബലം പ്രയോഗിച്ചു അറസ്റ്റ് ചെയ്തു നീക്കി.