ഡെറാഡൂൺ ഇന്ത്യൻ മിലിട്ടറി അക്കാദമി (ഐഎംഎ)യിൽ സൈനിക പരിശീലത്തിനിടെ മരണപ്പെട്ട ഓഫീസർ കേഡറ്റ് എസ്. ബാലുവിന്റെ ഭൗതിക ശരീരം സംസ്കരിച്ചു.തൈക്കാട് ശാന്തികവാടത്തിൽ പാങ്ങോട് സൈനിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ സമ്പൂർണ്ണ സൈനിക ബഹുമതികളോടെയായിരുന്നു ഇന്ന് ഉച്ചക്ക് സംസ്കാര ചടങ്ങ്.സൈനിക ഉദ്യോഗസ്ഥർ, ഗവൺമെൻ്റ് പ്രതിനിധികൾ, പൊതുജനങ്ങൾ എന്നിവർ സന്നിഹിതരായിരുന്നു.