Thiruvananthapuram, Thiruvananthapuram | Aug 20, 2025
കെഎസ്ആർടിസിയുടെ ‘ഓർമ്മ എക്സ്പ്രസ്’ നിരത്തിലിറങ്ങി. ആദ്യ യാത്രയിൽ ഗതാഗത മന്ത്രി ഗണേഷ് കുമാറും പങ്കെടുത്തു. മന്ത്രിക്ക് ഒപ്പം സംവിധായകൻ പ്രിയദർശൻ, നടൻമാരായ മണിയൻ പിള്ള രാജു, നന്ദു, ഹരി പത്തനാപുരവും സഞ്ചരിച്ചു. ഇന്ന് വൈകിട്ട് കവടിയാർ സ്ക്വയറിൽ നിന്ന് പുറപ്പെട്ട ‘ഓർമ്മ എക്സ്പ്രസ്’ രാജ്ഭവൻ, അയ്യങ്കാളി പ്രതിമ, മാനവീയം വീഥി വഴി യാത്ര ചെയ്ത് നിയമസഭയ്ക്കു മുന്നിൽ അവസാനിച്ചു.