ഓണക്കാലത്ത് വിപണിയിലെ വിലക്കയറ്റം നിയന്ത്രിക്കുക എന്ന ലക്ഷ്യത്തോടെ സപ്ലൈകോ ജില്ലാ ഓണം ഫെയറിനും സഞ്ചരിക്കുന്ന ഓണച്ചന്തയ്ക്കും പാലക്കാട് ജില്ലയിൽ തുടക്കമായി. കോട്ട മൈതാനിയിൽ നടന്ന ചടങ്ങിൽ ഓണം ഫെയറിന്റെ ഉദ്ഘാടനവും സഞ്ചരിക്കുന്ന ഓണച്ചന്തയായ 'മൊബൈൽ മാവേലി'യുടെ ഫ്ലാഗ് ഓഫും മന്ത്രി എം.ബി. രാജേഷ് നിർവഹിച്ചു.