പാലക്കാട് MLA രാഹുൽ മാങ്കൂട്ടത്തിലിനെ പീഡന ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ പാർട്ടിയിൽ നിന്ന് സസ്പെൻ്റ് ചെയ്തത് സ്വാഗതാർഹമായ നടപടിയാണെന്ന് AICC അംഗവും മുൻ കെ പി സി സി പ്രഡിഡൻ്റുമായ കെ സുധാകരൻ MP വ്യക്തമാക്കി. ഈ വിഷയത്തിൽ പാർട്ടി എടുക്കുന്ന ഏത് തീരുമാനത്തെയും പിന്തുണക്കും. ഇപ്പോൾ പാർട്ടി എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും സുധാകരൻ പറഞ്ഞു. തിങ്കളാഴ്ച്ച പകൽ പ്രസ്ക്ലബ് പരിസരത്ത് മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.