തമിഴ്‌നാട്ടില്‍ നിന്നും ഏലതോട്ടത്തില്‍ ജോലിയ്ക്കെതിയവരുടെ വാഹനമാണ് മറിഞ്ഞത്. നെടുംകണ്ടം വാസുകുട്ടന്‍പാറയ്ക്ക് സമീപത്ത് ആണ് അപകടം നടന്നത്. കയറ്റം കയറുന്നതിനിടെ നിയന്ത്രണം നഷ്ടമായി വാഹനം മറിയുകയായിരുന്നു. തൊഴിലാളികളെ വാഹനത്തിന്റെ ഡോര്‍ വെട്ടി പൊളിച്ച് ആണ് പുറത്തെടുത്തത്. പരുക്കേറ്റവരെ നെടുംകണ്ടത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് വിവരം.