ബിഗ് ബോസ് മലയാളം സീസൺ സിക്സ് മത്സരാർത്ഥിയായിരുന്ന ജാസ്മിൻ ജാഫറിനെതിരെയാണ് ഗുരുവായൂർ ദേവസ്വം, ഗുരുവായൂർ ടെമ്പിൾ പോലീസിൽ പരാതി നൽകിയിട്ടുള്ളത്. ക്ഷേത്രത്തിന്റെ ഭാഗം എന്ന നിലയിൽ ക്ഷേത്രക്കുളത്തില്‍ വീഡിയോ ചിത്രീകരണത്തിന് വിലക്കുണ്ട്. ഇത് മറികടന്നാണ് ജാസ്മിൻ ജാഫർ ഗുരുവായൂര്‍ ക്ഷേത്രത്തിന്റെ തീര്‍ത്ഥക്കുളത്തില്‍ കാല്‍ കഴുകിയുള്ള റീല്‍സ് ചിത്രീകരിച്ചെന്നാണ് പരാതി.