പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തതോടെയാണ് മുള്ളൻകൊല്ലിയിൽ കോൺഗ്രസ് ഗ്രൂപ്പ് പോര് മുറുകുന്നത്. ആദിവാസി സ്ത്രീയെ അപമാനിച്ചതിന് മുള്ളൻകൊല്ലി കോൺഗ്രസ് മണ്ഡലം പ്രസിഡണ്ടിനെതിരെ കേസെടുത്തു അന്വേഷണം നേരിടുകയാണ്. ഇതിൽ വിരളി പൂണ്ട കോൺഗ്രസ് പ്രാദേശിനേതൃത്വം വ്യാജ കേസുകളിൽ അനുഭാവികളെ ഉൾപ്പെടുത്തി ആസൂത്രിതമായി കുടുക്കുകയാണെന്നും നേതാക്കൾ ആരോപിച്ചു