അമിതവേഗത്തിൽ എത്തിയ പിക്കപ്പ് വാൻ ഇടിച്ച് എസ് ബി ഐ ബ്രാഞ്ച് മാനേജർ ഒറ്റപ്പാലം പാലാട്ട് റോഡിൽ കുന്നത്ത് വീട്ടിൽ കൃഷ്ണദാസ് മരിച്ചു. കൂടെ യാത്ര ചെയ്ത അച്ഛൻ രാജശേഖരന് പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന ബൈക്കിൽ അമിത വേഗത്തിൽ എത്തിയ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. വടക്കഞ്ചേരി എസ്ബിഐ ബ്രാഞ്ചിലെ മാനേജർ ആണ് മരിച്ച കൃഷ്ണദാസ്.