പട്ടാമ്പി നഗരത്തിൽ വാഹനാപകടം. മേലേ പട്ടാമ്പിയിൽ സ്വകാര്യ ബസ് കാറിൽ ഇടിച്ചാണ് അപകടം ഉണ്ടായത്. ഇന്ന് രാവിലെയാണ് സംഭവം. ഒരേ ദിശയിൽ സഞ്ചരിക്കുകയായിരുന്നു ബസ്സും കാറും. മേലെ പട്ടാമ്പി ബസ്റ്റോപ്പിൽ നിർത്തിയ ബസ്സിന് മുന്നിലൂടെ ഇന്നോവ കാർ അശ്രദ്ധമായി ഇടത്തോട്ട് തിരിക്കുകയും ഈ സമയം മുന്നോട്ട് എടുത്ത ബസ് കാറിൽ ഇടിക്കുകയുമായിരുന്നു. കാറിന്റെ പുറകിലെ വാതിലിൻ്റെ ഭാഗത്തായാണ് ബസിടിച്ചത്. അപകടത്തിൽ ആളപായമില്ല. പട്ടാമ്പി പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.