താഴെചാവ്വയ്ക്ക് സമീപം തെഴുക്കിൽപീടികയിൽ ലോറി നിയന്ത്രണം വിട്ട് ബസ് ഷെൽട്ടറിലേക്ക് പാഞ്ഞ് കയറിയശേഷം മറിഞ്ഞു. ദേശീയപാത 66 ൽ തിങ്കളാഴ്ച്ച പുലർച്ചെ അഞ്ചോടെയാണ് സംഭവം. ലോറി ജീവനക്കാരൻ പാലക്കാട് സ്വദേശി അഖിലിന് നിസാര പരിക്കേറ്റു. ബസ് കാത്തിരിപ്പ് കേന്ദ്രവും തുന്നൽ കടയും തകർന്നു. സമീപത്തെ സ്വകാര്യ ലാബിനും കേടുപാടുകൾ പറ്റി. ഗുജറാത്തിൽ നിന്ന് ഏറണാകുളത്തേക്ക് പോവുകയായിരുന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്.