ചടയമംഗലം കുരിയോട് ദേവി ക്ഷേത്രത്തിന് സമീപമാണ് കഴിഞ്ഞ രാത്രിയിൽ മൂന്ന് വീടുകളിൽ മോഷണം നടന്നത്. മോഷണ സമയം 3 വീടുകളിലും ആളില്ലായിരുന്നു. കുരിയോട് സ്വദേശിനി സജീന എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിലാണ് പ്രധാനമായും മോഷണം നടന്നത്. ഇവിടെ നിന്നും 50,000 രൂപ നഷ്ടപ്പെട്ടതായാണ് വീട്ടുടമ പറയുന്നത്. വീടിന്റെ സമീപത്തായി സൂക്ഷിച്ചിരുന്ന കുന്താലി, തൂമ്പ എന്നിവ ഉപയോഗിച്ചാണ് മോഷ്ടാക്കൾ വീട് കുത്തി തുറന്നത്. വീട്ടു കാർ നബിദിനാഘോഷങ്ങളിൽ പങ്കെടുക്കാ നായി പോയിരുന്ന സമയത്താണ് മോഷ്ടാ ക്കൾ വീടിനുള്ളിൽ കടന്നത്.