മലയാറ്റൂർ നടുവട്ടം കുന്നില്ലെങ്ങാടിയിൽ കൂറ്റൻ മലമ്പാമ്പിനെ പിടികൂടി. പ്രദേശവാസിയായ സെബാസ്റ്റ്യന്റെ വീട്ട് പറമ്പിൽ ആണ് മലമ്പാമ്പിനെ കണ്ടെത്തിയത്. ഏകദേശം 14 അടി നീളവും 30 കിലോ തൂക്കവും ഉള്ള വലിയ പാമ്പിനെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥർ പിടി കൂടിയത്. വീടിൻറെ മതിലിനോട് ചേർന്ന് മലമ്പാമ്പ് ഇരിക്കുന്നതിന്റെ ദൃശ്യങ്ങൾ ഇന്ന് രാവിലെ 8 മണിയോടെയാണ് പുറത്തുവന്നത്.വനത്തോട് അടുത്ത പ്രദേശമായതിനാൽ ഇവിടങ്ങളിൽ മലമ്പാമ്പുകൾ സ്ഥിരമായി എത്താറുണ്ട് എന്നും വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.