യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് സ്ഥാനത്തു നിന്നും രാഹുൽ മാങ്കൂട്ടത്തിൽ രാജിവച്ചതാണെന്നും സ്ഥാനത്തുനിന്ന് നീക്കിയ തല്ലെന്നും കേരളത്തിന്റെ ചുമതല വഹിക്കുന്ന എഐസിസി ജനറൽ സെക്രട്ടറി ദീപാ ദാസ് മുൻഷി. രാഹുലിനെതിരെ ഒരു പരാതിയും പാർട്ടിക്ക് ലഭിച്ചിട്ടില്ല. എംഎൽഎ സ്ഥാനത്തുനിന്ന് രാഹുൽ മാറേണ്ട കാര്യവുമില്ല. അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ട നേതാവാണ്. പ്രതിപക്ഷം രാജി ആവശ്യപ്പെടുമ്പോൾ സ്വന്തം പാർട്ടിയിലെ കാര്യങ്ങൾ കൂടി ആലോചിക്കണമെന്നും ദീപ ദാസ് മുൻഷി പറഞ്ഞു.