ആലത്തൂർ ഇരട്ടകുളം സിഗ്നലിൽ വാഹനാപകടം. തൃശ്ശൂരിൽ നിന്നും വെല്ലൂരിലേക്ക് പോവുകയായിരുന്ന മീൻ വണ്ടി നിയന്ത്രണംതെറ്റി മറ്റു വാഹനങ്ങളിൽ ഇടിച്ചതിനുശേഷം മറിയുകയായിരുന്നു. നാട്ടുകാരും സമീപവാസിക്കളും ഇടപെട്ടതിനെ തുടർന്ന് വലിയ അപകടം ഒഴിവായി. ഡ്രൈവർ ഉറങ്ങി പോയതാണ് അപകടകത്തിന് കാരണമെന്നാണ് നാട്ടുകാർ പറയുന്നത്. അപകടത്തിൽ ആർക്കും പരിക്കുകൾ ഇല്ല. ആലത്തൂർ പോലീസ് സ്ഥലത്ത് എത്തി ഗതാഗതം പുനസ്ഥാപിച്ചു