കോതമംഗലത്ത് നിയന്ത്രണം വിട്ട കാർ ജെസിബിയിൽ ഇടിച്ച് അപകടം ഉണ്ടായി. കൊച്ചി ധനുഷ്ക്കോടി ദേശിയ പാതയിൽ ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് അപകടം ഉണ്ടായത്. നിയന്ത്രണം വിട്ട കാർ നിർത്തിട്ട ജെ സി ബിയിൽ ഇടിച്ച് കയറുകയായിരുന്നു. അപകടത്തിൽ കാറിൽ ഉണ്ടായിരുന്ന യാത്രക്കാർക്ക് നിസാര പരിക്കേറ്റു. അപകടം കണ്ട ഉടൻ സ്ഥലത്ത് ഉണ്ടായിരുന്നവർ ഓടിക്കൂടി കാറിൽ ഉണ്ടായിരുന്നവരെ പുറത്ത് എത്തിക്കുകയായിരുന്നു. എങ്ങനെയാണ് കാർ നിയന്ത്രണം വിട്ട് അപകടത്തിൽ പെട്ടത് എന്നത് പരിശോധിക്കും എന്ന് കോതമംഗലം ട്രാഫിക് SI അപകട സ്ഥലത്ത് വൈകിട്ട് 4 മണിക്ക് പറഞ്ഞു