വിവരമറിഞ്ഞെത്തിയ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥർ മാലിന്യം തള്ളിയ സ്ഥാപനം കണ്ടെത്തി. തിരുവത്ര സ്വദേശിയുടെ ആലത്തയിൽ സ്റ്റോഴ്സിലെ മാലിന്യമാണ് ചാക്കുകളിലക്കി പൊതു സ്ഥലത്തു നിക്ഷേപിച്ചത്. സ്ഥലത്തെത്തിയ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥർ മാലിന്യം നിക്ഷേപിച്ചതിന് 10,000 രൂപ പിഴ ചുമത്തി. മാലിന്യം തള്ളിയവരെക്കൊണ്ട് തന്നെ അത് നീക്കം ചെയ്യിക്കുകയും ചെയ്തു.