പയ്യന്നൂര്‍ എഫ്.സി.ഐ ഗോഡൗണിലെ ലോഡിങ് തൊഴിലാളിയെ ഓടയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. അന്നൂര്‍ പടിഞ്ഞാറെക്കരയിലെ തായമ്പത്ത് രാജേഷ് ആണ് മരിച്ചത്. 45 വയസ്സായിരുന്നു. പയ്യന്നൂര്‍ മൂരിക്കൊവ്വല്‍ ഉഷാ റോഡിലെ ഓവുചാലിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കമിഴ്ന്നു കിടക്കുന്ന നിലയില്‍ ഞായറാഴ്ച്ച പകൽ 2ഓടെ നാട്ടുകാരാണ് മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. പയ്യന്നൂര്‍ പോലീസെത്തി നടപടിക്രമങ്ങള്‍ക്കു ശേഷം പരിയാരം ഗവ. മെഡിക്കൽ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി.