കുഴൽക്കിണർ നിർമാണത്തിനിടെ ഷോക്കേറ്റ് യുവാവ് മരിച്ചു.കാക്കനാട് അത്താണിയിലാണ് അപകടം ഉണ്ടായത്.അത്താണി സ്വദേശി ഉമ്മർ എന്ന 44 വയസ്സുകാരനാണ് ഷോക്കേറ്റ് മരിച്ചത്.അപകടം സംഭവിച്ച ഉമ്മറിനെ കാക്കനാട് സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കളമശ്ശേരി മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.സംഭവത്തിൽ അസ്വഭാവിക മരണത്തിന് കേസ് എടുത്തതായി തൃക്കാക്കര സിഐ വൈകിട്ട് 3 30ന് സ്റ്റേഷനിൽ പറഞ്ഞു