ശബരിമല വിഷയത്തിൽ പിണറായി സർക്കാറിനെ അനുകൂലിച്ച എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർക്കെതിരെ വീണ്ടും പോസ്റ്റർ. തിരുവല്ലയിലെ കാരയ്ക്കലിലെ 845-ാം നമ്പർ എൻ.എസ്.എസ് കരയോഗം ഓഫിസിന് മുമ്പിലാണ് സുകുമാരൻ നായർക്കെതിരെ ബാഹുബലിയെ പിന്നിൽ നിന്നും കുത്തുന്ന കട്ടപ്പയുടെ ചിത്രം ഉൾപ്പെടുത്തിയുള്ള ബാനർ പ്രത്യക്ഷപ്പെട്ടത്. കരയോഗ കെട്ടിടത്തിൻ്റെ പ്രധാന ഗേറ്റിൽ ആണ് ബാനർ സ്ഥാപിച്ചിരിക്കുന്നത്. സേവ് നായർ ഫോറത്തിന്റെ പേരിലാണ് ബാനർ ഉയർത്തിയിരിക്കുന്നത്.