അരുമ മൃഗങ്ങൾക്കൊപ്പം സെൽഫിയെടുക്കാനും റീലെടുക്കാനും കനകക്കുന്നിൽ സന്ദർശകരുടെ വൻ തിരക്ക്. എക്സോട്ടിക്ക് പെറ്റ് ഇനത്തിൽപ്പെട്ട ഇഗ്വാനയ്ക്കും ഈജിപ്ഷ്യൻ ഫെററ്റിനും ബാൾ പൈത്തൺ പാമ്പിനുമാണ് ആരാധകർ ഏറെയും. ഓണം വാരാ ഘോ ഷത്തിന്റെ ഭാഗമായി പെറ്റ് ഫാർമേഴ്‌സ് ആൻഡ് ട്രേഡ് അസോസിയേഷന്റെ നേതൃത്വത്തിൽ നടക്കുന്ന അക്വാ പെറ്റ് ഷോയിലാണ് മൃഗങ്ങൾക്കൊപ്പം സെൽഫി എടുക്കാൻ അവസരം. മറൈൻ എക്‌സോട്ടിക് മീനുകളുടെ വമ്പിച്ച ശേഖരവും സന്ദർശകരെ കാത്തിരിപ്പുണ്ട്.