പ്രധാന സുഗന്ധ വ്യഞ്ജനങ്ങളായ ഏലയ്ക്ക, കുരുമുളക് തുടങ്ങിയവയുടെ പ്രധാന അന്താരാഷ്ട്ര വിപണി ഗള്‍ഫ് രാജ്യങ്ങളും യൂറോപ്യന്‍ രാജ്യങ്ങളുമാണ്. സുഗന്ധ വ്യഞ്ജനങ്ങളില്‍ നിന്ന് ഉത്പാദിപ്പിയ്ക്കുന്ന ഓയില്‍ അടക്കമുള്ള ഉപ ഉത്പന്നങ്ങളാണ് പ്രധാനമായും അമേരിക്ക അടക്കമുള്ള രാജ്യങ്ങളിലേയ്ക് കയറ്റുമതി ചെയ്യുന്നത്. നിലവിലെ സാഹചര്യത്തില്‍ പുതിയ തീരുവ നയം സുഗന്ധ വ്യജ്ഞന വിലയെ സ്വാദീനിയ്ക്കില്ലെങ്കിലും ഉപ ഉത്പന്നങ്ങളുടെ വിപണി നഷ്ടം പ്രതിസന്ധിയ്ക് ഇടയാക്കും. വിപണിയില്‍ പ്രതിസന്ധി ഉണ്ടാകാതിരിക്കാന്‍ കര്‍ഷകര്‍ക്കായി പാക്കേജുകള്‍ ആവിഷ്‌കരിയ്ക്കണമെന്നും ആവശ്യം ഉണ്ട്.